ഇ. ശ്രീധരന് പാലക്കാട് പരാജയം; നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തനങ്ങളിലൂടെ തെളിയിക്കുംമെന്ന് ഷാഫി പറമ്പിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഇ. ശ്രീധരന് പാലക്കാട് പരാജയം; നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തനങ്ങളിലൂടെ തെളിയിക്കുംമെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയിച്ച ഷാഫി പറമ്പിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരനോട് പോരാടിയാണ് ഷാഫി പറമ്പിൽ വിജയമുറപ്പിച്ചത്.

‘മാധ്യമ സുഹൃത്തുക്കളും മറ്റുമായി പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്ഥിതി മെല്ലെ മാറിമറിഞ്ഞു ഐക്യജനാധിപത്യമുന്നണി വിജയിച്ചിരിക്കുന്നു. പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കും. 3863ന്‍റെ ഭൂരിപക്ഷം മുപ്പതിനായിരത്തിന്‍റെ പ്രാധാന്യത്തോടെ കാണുന്നു.

ഫലം ഏതാണ്ട് ഉറപ്പായ സമയത്ത് എതിർ സ്ഥാനാർത്ഥികളായ ഇ. ശ്രീധരനെയും സി.പി പ്രമോദിനെയും വിളിച്ചു. അവരുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അതീതമായി നൽകാമെന്ന് അവരും ഉറപ്പ് നൽകിയിട്ടുണ്ട്. ചേർത്തുനിർത്തിയ പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയാൻ വാക്കുകളില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

0Shares