
കാസര്‍കോട്: കനത്ത മഴയിൽ മൊഗ്രാൽ ഗാന്ധിനഗറിലെ മിക്ക വീടുകളിലും വെള്ളം കയറി വീടുകളിൽ താമസിക്കാൻ പറ്റാത്ത ദുരവസ്ഥ നേരിടുകയാണ് പ്രദേശവാസികൾ എന്ന് ഡി. വൈ. എഫ്. ഐ. തീരദേശ റോഡിന്‍റെ ഇരുവശത്തും വെള്ളം കെട്ടി കിടക്കുകയാണ്. പകർച്ചവ്യാധികൾ പോലെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികളെന്നും മഴവെള്ളം ഒഴുകി പോകാൻ സംവിധാന മൊരുക്കാൻ അധികൃതർ തയ്യാകുന്നില്ല എന്നും ഡി. വൈ. എഫ്. ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് സംഘടനാ യോഗം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാൻ ഡി. വൈ. എഫ്. ഐ യോഗം തീരുമാനിച്ചു.സംഘടനാ നേതാക്കളായ റിയാസ് കെ.വി അഷ്റഫ് കബീർ ബി. കെ എന്നിവർ വീടുകൾ സന്ദർശിച്ചു.
