പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്‌; പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം

  • Post category:local news / news
  • Reading time:1 min read
You are currently viewing പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്‌; പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം

കാസര്‍കോട്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് കോടതി ഏഴുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. പട്‌ള ചെന്നിക്കുഡ്‌ലു സ്വദേശി സി.എ അബ്ബാസി(51)നെയാണ് കാസര്‍കോട് സ്‌പെഷ്യല്‍ അതിവേഗ കോടതി ശിക്ഷിച്ചത്.

അബ്ബാസ് ഏഴ് വര്‍ഷം തടവിന് പുറമെ രണ്ട് മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം. 2021 ജനുവരി 31നാണ് കേസിന് ആസ്‌പദമായ സംഭവം. അന്നത്തെ വനിതാ സി.ഐ സി.ഭാനുമതിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

0Shares