പാലക്കാട് വാഹനപരിശോധന നടത്താന്‍ പോലീസിനൊടൊപ്പം സേവാഭാരതി പ്രവര്‍ത്തകരും; വിമര്‍ശനവുമായി ടി.സിദ്ദീഖ്

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് വാഹനപരിശോധന നടത്താന്‍ പോലീസിനൊടൊപ്പം സേവാഭാരതി പ്രവര്‍ത്തകരും; വിമര്‍ശനവുമായി ടി.സിദ്ദീഖ്

പാലക്കാട് ജില്ലയില്‍ കേരളാ പോലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും ചേര്‍ന്ന് വാഹന പരിശോധനയ്ക്ക് നടത്തിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് രംഗത്ത്. പാലക്കാട് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ടാണ് പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്കൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

പോലീസിന്‍റെ അധികാരം സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും, പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാവരുതെന്നും അദ്ദേഹം പറയുന്നു. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നവെന്ന് ടി. സിദ്ദീഖ് തന്‍റെ ഫേസ്ബുക്കില്‍ എഴുതി.

0Shares