കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസർകോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-2023 കാലയളവില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി സീനിയോറിറ്റി ലിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ലിസ്റ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് WWW.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സീനിയോറിറ്റി ലിസ്റ്റ് ഓപ്ഷനില്‍ 2021-2023 വര്‍ഷത്തെ പ്രൊവിഷണല്‍ ലിസ്റ്റ് തെരഞ്ഞെടുത്ത് പരിശോധിക്കാവുന്നതാണ്.

ലിസ്റ്റില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതികള്‍ വെബ്സൈറ്റിലെ അപ്പീല്‍ ഓപ്ഷന്‍ ഉപയോഗിച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖാന്തിരമോ നേരിട്ടോ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

0Shares