ആൻറി ഡ്രഗ് ക്യാമ്പയിൻ ‘യോദ്ധാവ്’ ൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ആൻറി ഡ്രഗ് ക്യാമ്പയിൻ ‘യോദ്ധാവ്’  ൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

നീലേശ്വരം / കാസർകോട്: ലഹരി വിമുക്ത സംസ്ഥാനം എന്ന കാമ്പയിന്റെ ഭാഗമായി നടത്തുന്ന ആൻറി ഡ്രഗ് ക്യാമ്പയിൻ ‘യോദ്ധാവ്’ ൻ്റെ ഭാഗമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് പദ്ധതി. ജനമൈത്രി പോലീസും നീലേശ്വരം മുനിസിപ്പൽ സുന്നി മഹല്ല് ഫെഡറേഷനും സംയുക്തമായി കോട്ടപ്പുറം നുറുൽ ഇസ്ലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. എസ്.എം.എഫ്. പ്രസിഡണ്ട് ഇ.എം.കുട്ടി ഹാജി, പോലീസ് മേധാവി ഡോ. വൈഭവ് സക്സേന , കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ എന്നിവർക്ക് ഉപഹാരം നൽകി. ജനമൈത്രി പോലീസ് മേഖലയിൽ മികച്ച സേവനം നടത്തിയ പ്രദീപൻ കെ.വി, ശൈലജ.എം എന്നിവർക്കുള്ള ഉപഹാരം നീലേശ്വരം മുനിസിപ്പൽ കൗൺസിലർ റഫീഖ് കോട്ടപ്പുറം നിർവ്വഹിച്ചു.

ഇ.എം.കുട്ടി ഹാജി, നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ശ്രീഹരി കെ.പി, സബ് ഇൻസ്പെക്ടർ ശ്രീജേഷ് അഡ്വ. നസീർ കെ.പി, സർഗ്ഗം വിജയൻ, മലപ്പീൽ സുകുമാരൻ, എൻ.പി മൂഹമ്മദ് കുഞ്ഞി ഹാജി, എൻ.പി സൈനുദ്ദീൻ, പ്രദീപൻ കെ.വി, ശൈലജ.എം, മുഹമ്മദ് ഇഖ്ബാൽ, കെ.സൈനുദ്ദീൻ ഹാജി, ബഷീർ ഹാജി, നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം, എന്നിവർ പ്രസംഗിച്ചു. ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നിവർ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരിക്കെതിരെ പോരാടാൻ പോലീസിനോടൊപ്പം നീലേശ്വരം സുന്നി മഹല്ലിലിലെ മുഴുവൻ ആളുകളും ഒത്തൊരുമിച്ച് ഉണ്ടാകുമെന്ന് ലഹരി വിരുദ്ധ സദസ്സിൽ പ്രഖ്യാപിച്ചു.

0Shares