
കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നഫാസ് ഫത്താഹ് ആണ് മരിച്ചത്. ഫറോക്കില്‍ ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍ തട്ടിയത്.

കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ് ഇഷാമിന് പരിക്കേറ്റു. കൈക്കും കാലിനും പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
