കൂട്ടുകാരുടെ പ്രോത്സാഹനത്തില്‍ ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ ആഴമുള്ള കിണറ്റിലേക്ക് വാഹനത്തോടൊപ്പം വീണു മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ടുകാരുടെ പ്രോത്സാഹനത്തില്‍ ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ ആഴമുള്ള കിണറ്റിലേക്ക് വാഹനത്തോടൊപ്പം വീണു മരിച്ചു

കൂട്ടുകാരുടെ പ്രോത്സാഹനം കാരണം ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ ഏറെ ആഴമുള്ള കിണറ്റിലേക്ക് വാഹനത്തോടൊപ്പം വീണു മരിച്ചു. ചെന്നൈയിലെ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്ത കെ. സജീവിനാണ് വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ ദാരുണാന്ത്യം സംഭവിച്ചത്.

ട്രാക്ടറിലിരുന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് യുവാവ് സെൽഫി പകർത്തി. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, 120 അടി ആഴമുള്ള ജലസേചനത്തിന് വെള്ളമെടുക്കുന്ന വലിയ കിണറ്റിൽ വീഴുകയായിരുന്നു.

35 അടി താഴ്ചയിലുള്ള വെള്ളത്തിൽ മുങ്ങിയാണ് യുവാവ് മരിച്ചത്. രക്ഷപെടുത്താൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സംഭവം അറിഞ്ഞെത്തിയ പ്രദേശത്തെ കർഷകർ വിവരം പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

0Shares