
നീലേശ്വരം/ കാസർകോട്: മാറുന്ന കാലഘട്ടത്തിൽ കൃഷിയിലൂടെ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തരിശ് ഭൂമിയിൽ ഇഞ്ചി, മഞ്ഞൾ കൃഷിയിറക്കി പാലക്കാട്ട് തീയ്യക്ഷേമ സഭ പ്രവർത്തകർ മണ്ണിലിറങ്ങി. കൂട്ടായ്മയിലുടെയാണ് നാം നേട്ടങ്ങൾ കൈവരിക്കേണ്ടത്.

ആ കൂട്ടായ്മ നാടിന്‍റെ നന്മയ്ക്കാവുമ്പോഴാണ് വിജയം കൈവരിക്കുന്നതെന്നും മറുനാടിനെ ആശ്രയിക്കാതെ കാർഷിക രംഗത്ത് നാം സ്വയംപര്യാപ്തതയിലെത്തുന്ന കാലം വിദുരമാവില്ലെന്നും തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ ശ്രീരാജ് പാലക്കാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യുവാക്കളാണ് കൃഷിക്കായി മണ്ണിലിറങ്ങിയത്.
