ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സ്വന്തം ശമ്പളം സ്വയം വര്‍ദ്ധിപ്പിച്ച് സംസ്ഥാന ഖാദി ബോര്‍ഡ് സെക്രട്ടറി; വർദ്ധിപ്പിച്ചത് ഒരുലക്ഷം രൂപ

  • Post category:news
  • Reading time:1 min read
You are currently viewing ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സ്വന്തം ശമ്പളം സ്വയം വര്‍ദ്ധിപ്പിച്ച് സംസ്ഥാന ഖാദി ബോര്‍ഡ് സെക്രട്ടറി;  വർദ്ധിപ്പിച്ചത് ഒരുലക്ഷം രൂപ

സ്വന്തം ശമ്പളം സ്വയം വര്‍ദ്ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടി കെ. എം രതീഷിന്‍റെ ഉത്തരവ്. 70,000 ത്തിൽ നിന്നും 1,70 ,000 ശമ്പളമായാണ് വർദ്ധിപ്പിച്ചത്. ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് കെ. എം രതീഷ് ഉത്തരവിറക്കിയത്. ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു.

തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഖാദി ബോർഡ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു. ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർദ്ധനയെ ആദ്യം അനുകൂലിച്ചത്.

0Shares