സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ മേയ് 20ന് അധികാരമേൽക്കും

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ മേയ് 20ന് അധികാരമേൽക്കും

സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാർ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
എട്ടാം തിയതി ആരംഭിക്കുന്ന ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. തുടര്‍ന്ന് 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. അതിനും ശേഷമാണ് സത്യപ്രതിജ്ഞ നടക്കുക.

അതേസമയം, പുതിയ മന്ത്രിസഭയില്‍ തങ്ങള്‍ക്ക് നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ . മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് മുന്നണിയിലെ മറ്റു കക്ഷികളുമായി സി.പി.എം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

0Shares