
കാസര്‍കോട്: മേൽപറമ്പ് കൈനോത്തെ ഫസൽ റഹ്മാൻ ഫാത്തിമ ദമ്പതികളുടെ കോളിയടുക്കം ജി.യു.പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥിനി ഫസ്മിന എഫ്.ആർ തന്‍റെ ഏഴാം പിറന്നാൾ സമ്മാനമായി കാത് കുത്തൽ നടത്തി ഇടാൻ വേണ്ടി പിതാവ് വാങ്ങിക്കൊണ്ട് വന്ന സ്വർണ്ണ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .ജില്ലാ കളക്ടർ ഡോ.ഡി.സജിത്ബാബു മേൽപറമ്പിലെത്തി ഫസ്മിന യിൽ നിന്നും കമ്മൽ ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് കാരണം മരണമടഞ്ഞ വാർത്തകൾ ഫസ്മിന ടെലിവിഷനിലൂടെ കണ്ട് മനസ്സ് വേദനിച്ചിരുന്നു.മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പലരും സംഭാവനകൾ നൽകുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതിൽ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.
