റെയിൽവേ സീസൺ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തി; കാസർകോട് ജില്ലക്കാർക്ക് അതിൻ്റെ പ്രയോജനം കിട്ടുന്നില്ല

  • Post category:local news
  • Reading time:1 min read
You are currently viewing റെയിൽവേ സീസൺ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തി; കാസർകോട് ജില്ലക്കാർക്ക് അതിൻ്റെ പ്രയോജനം കിട്ടുന്നില്ല

ഇന്ത്യൻ റെയിൽവേ ഇപ്പോൾ സീസൺ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാസർകോട് ജില്ലക്കാർക്ക് അതിൻ്റെ പ്രയോജനം കിട്ടുന്നില്ല. സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാൻ ട്രെയിനുകളില്ല എന്നതാണ് സത്യം. പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോർ, ഏറനാട് എക്സ്പ്രസ്, ബാംഗ്ലൂർ – കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്താത്തതാണ് കാരണമെന്ന് ജില്ലയിലെ സർക്കാർ ജീവനക്കാരനായ ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട് പറയുന്നു .

നിലവിൽ സീസൺ ടിക്കറ്റുകാർക്ക് ജനറൽ കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുളളു. അതുകൊണ്ടുതന്നെ മേൽ പറഞ്ഞ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കൂടി അനുവദിക്കാനുള്ള നടപടി അല്ലങ്കിൽ റിസർവ് കോച്ചുകളിൽ സീസൺ ടിക്കറ്റ് കാർക്ക് യാത്ര ചെയ്യാനുള്ള അനുമതിയോ നല്കാവുന്നതാണ്.

ദിവസവും രാവിലെ കണ്ണൂർ ഭാഗത്തു ഓഫീസിൽ പോകുവാൻ ട്രെയിൻ സീസൺ ടിക്കറ്റ് അനുവാദം ലഭിക്കാത്തതിനാൽ ആളുകൾ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. ദിവസവും ഒരു മണിക്കൂർ ക്യു നിന്നാൽ മാത്രമേ ടിക്കറ് കിട്ടുകയുള്ളു. മാത്രമല്ല, റെയിൽവേ ഒരു കോച്ചിൽ 50ശതമാനം ടിക്കറ്റ് റിസർവേഷൻ മാത്രമേ കൊടുക്കുന്നുള്ളു.

തിരക്കേറിയ ക്യു ആണെങ്കിൽ (കാഞ്ഞങ്ങാട് to കണ്ണൂർ 55 രൂപ ഒരേ ദിശ) സിറ്റിംഗ് സീറ്റ് കിട്ടുകയില്ല പകരം 135രൂപ കൊടുത്തു ബർത് സീറ്റ് റിസേർവ് ചെയ്യണം.അങ്ങനെ വരുമ്പോൾ ആളുകൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നതായും ഹരിശ്ചന്ദ്രൻ പറയുന്നു.

0Shares