കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചു; ബദിയടുക്കയില്‍ 16കാരന്‍ മരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചു; ബദിയടുക്കയില്‍ 16കാരന്‍ മരിച്ചു

ബദിയടുക്ക/ കാസര്‍കോട്: കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16കാരന്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ പെരഡാല പയ്യാലടുക്കം വീട്ടിലെ ഹമീദിന്‍റെ മകന്‍ മുഹമ്മദ് സാഹില്‍(16) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന 19കാരനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സമദിനെ(19)നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് ആറ് മണിയോടെ ബദിയടുക്ക സര്‍ക്കിളിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരായ ഇരുവരേയും ഉടന്‍ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും സാഹിലിന്‍റെ നില ഗുരുതരമായതിനാല്‍ മംഗളുരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയും വഴി മധ്യേ മരിക്കുകയുമായിരുന്നു.

സുഹ്‌റയാണ് സാഹിലിന്‍റെ ഉമ്മ. സഹോദരങ്ങള്‍: ജാഫിന്‍, അനന, അല്‍ജാദ്.

0Shares