സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം: ബേഡകത്ത് പോക്സോ കേസ് പ്രതി അറസ്റ്റിൽ

  • Post category:local news
  • Reading time:1 min read
You are currently viewing സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം: ബേഡകത്ത്  പോക്സോ കേസ് പ്രതി അറസ്റ്റിൽ

ബേഡകം/ കാസര്‍കോട്: സ്കൂൾ പരിസരത്ത് വെച്ച് ഓട്ടോറിക്ഷയിൽ നിന്നും സ്ക്കൂൾ ബാഗ് എടുക്കുന്ന സമയം വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം കാണിച്ചു എന്ന പരാതിയിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവറായ 45 വയസുകാരനെയാണ് പോക്സോ കേസന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഉത്തംദാസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യ പരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലേക്ക് മാറ്റി.

0Shares