
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ .ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആണ് നടപടി. വന്ദേഭാരത് അടക്കമുള്ള വിമാന സര്‍വീസുകളാണ് സൗദി റദ്ദാക്കിയിരിക്കുന്നത്.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷേനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം, ഇന്ത്യയെ കൂടാതെ കോവിഡ് അതിരൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
