വായനാ ദിനം; 12 വിദ്യാലയങ്ങളില്‍ ഓണ്‍ലൈനിലൂടെ വായനാനുഭവങ്ങള്‍ പങ്കുവെക്കാനൊരുങ്ങി സതി

  • Post category:local news
  • Reading time:1 min read
You are currently viewing വായനാ ദിനം; 12 വിദ്യാലയങ്ങളില്‍ ഓണ്‍ലൈനിലൂടെ വായനാനുഭവങ്ങള്‍ പങ്കുവെക്കാനൊരുങ്ങി സതി

കാസര്‍കോട്: കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി കൊടക്കാട് ഈ വായനാദിനത്തില്‍ 12 വിദ്യാലയങ്ങളിലെത്തി വായനാനുഭവം പങ്കുവെക്കും. അടച്ചിടല്‍ കാലത്ത് ഓണ്‍ലൈനിലൂടെയാണ് സതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കെത്തുന്നത്. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ വായന പക്ഷാചരണം ഗൂഗിള്‍ മീറ്റിലൂടെ സതി നാളെ ഉദ്ഘാടനം ചെയ്യും.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച, കാസര്‍കോട് കൊടക്കാട് പൊള്ളപ്പൊയില്‍ സ്വദേശി എം.വി.സതി പേന മുറുകെ പിടിക്കാന്‍ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്. മറ്റൊരു വായനാദിനം എത്തുമ്പോള്‍ സതി പുതുതലമുറയോട് വായനാനുഭവം പങ്കുവെക്കുമ്പോള്‍ അതിലൂടെ കുട്ടികളും വായനയുടെ ലോകത്തേക്ക് ചുവട് വെക്കും.

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കയ്യൂര്‍, ഗവ. ഹൈസ്‌കൂള്‍ കാലിച്ചാനടുക്കം, കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കൊടക്കാട്, സെന്റ് പോള്‍സ് എ.യു.പി.സ്‌കൂള്‍ തൃക്കരിപ്പൂര്‍, എ.എല്‍.പി.സ്‌കൂള്‍ തെക്കെക്കാട്, ഗവ.എല്‍.പി.സ്‌കൂള്‍ പുലിയന്നൂര്‍, ഗവ. വെല്‍ഫേര്‍ യു.പി.സ്‌കൂള്‍ കൊടക്കാട്, എ.എല്‍.പി.സ്‌കൂള്‍ പൊള്ളപ്പൊയില്‍, ഗവ.യു.പി.സ്‌കൂള്‍ പാടിക്കീല്‍, ഗവ.യു.പി.സ്‌കൂള്‍ മുഴക്കോത്ത്, കിടഞ്ഞി യു.പി.സ്‌കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലാണ് വായന വാരാചരണത്തില്‍ വാട്‌സ്അപ്പിലൂടെയും ഗൂഗിള്‍ മീറ്റിലൂടെയും സതി കുട്ടികളുമായി സംസാരിക്കുന്നത്.

0Shares