
തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.

പോലീസ് കണ്ണൂരിലെ ജയിലിലെത്തി സരിതയുടെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകളാണ് സരിതയുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ളത്. കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന രതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
