
കാസർകോട്: ചെമ്മനാട് ഗ്രാമ പഞ്ചായത്തിൻ്റെയും ഗ്രീന്‍ വേംസിൻ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കീഴൂര്‍ കടല്‍ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ഏറെക്കാലമായി തീരപ്രദേശത്ത് മാലിന്യ പ്രശ്നം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ബോധവല്‍ക്കരണമെന്നോണം 260 ഓളം പേരെ ഉള്‍പ്പെടുത്തി ‘ശുചിത്വസാഗരം’ എന്ന പേരില്‍ കടല്‍ത്തീര ശുചീകരണം നടത്തിയത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞം രണ്ടു മണി വരെ നീണ്ടു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സിഡിഎസ്സ് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ , ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ എന്‍.എസ്എസ് വോളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളായി.

തീരപ്രദേശത്തെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ പൊതുജനങ്ങള്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കല്‍ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ അബൂബക്കര്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ഗംഗാധരന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ സ്വാഗതവും ഗ്രീന്‍ വേംസ് പ്രോജക്റ്റ് ഹെഡ് ശ്രീരാഗ് കുറുവാട്ട് നന്ദിയും അറിച്ചു.
