പുഴയിൽ നിന്ന് മണൽ കടത്ത്; ടിപ്പർലോറിയും ഡ്രൈവറും പോലീസിന്‍റെ പിടിയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing പുഴയിൽ നിന്ന് മണൽ കടത്ത്; ടിപ്പർലോറിയും ഡ്രൈവറും  പോലീസിന്‍റെ  പിടിയിൽ

ബേഡകം/കാസർകോട്: പെരിയ ആയം കടവ് പാലത്തിന് സമീപം പുഴയിൽ നിന്ന് രാത്രിയിൽ മണൽ കടത്തുകയായിരുന്ന ടിപ്പർലോറി ബുധനാഴ്ച പുലർച്ചെ ബേഡകം പോലീസ് പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊളത്തൂർ ആയംകടവ് പുഴയുടെ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ചിലർ അനധികൃതമായി പുഴ മണൽ ലോറിയിൽ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി.ഐ ടി.ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ആ ഭാഗത്ത് പോലീസ് പരിശോധന കർശനമാക്കിയത്.

ബുധനാഴ്ച പുലർച്ചെ ബേഡകം എസ്.ഐ മുരളീധരൻ, പോലീസുകാരായ മനുരാജ്, വിനോദ് എന്നിവർ ചേർന്ന് പെർലടുക്കം ആയംകടവ് പെരിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പുഴമണൽ കടത്തിയ KL 54 B 7562 നമ്പർ ടിപ്പർ ലോറി പിടികൂടുകയായിരുന്നു.

ഡ്രൈവർ കൊളത്തൂർ, പെർലടുക്കത്തെ അനിരുദ്ധൻ(33) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ
കേരള നദീതീര സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ബേഡകം പോലീസ് അറിയിച്ചു.

0Shares