ഭക്തി നിർഭരമായി മജ്‌ലിസ് സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനം

  • Post category:local news
  • Reading time:1 min read
You are currently viewing ഭക്തി നിർഭരമായി മജ്‌ലിസ് സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനം

കാസറകോഡ് : അടുക്കത്ത്ബയൽ മജ്ലിസ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മജ്‌ലിസ്, അൽബയാൻ എന്നീ സ്ഥാപനങ്ങളുടെ വാർഷികവും സനദ് സമ്മേളനവും ഖുർആനിക അത്ഭുതങ്ങൾ കൊണ്ട് വ്യത്യസ്തമായി.

വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ശേഷം ഖുർആനിൻ്റെ കയ്യെഴുത്ത് പ്രതി തയാറാക്കിയ വിദ്യാർത്ഥിനിക്കുള്ള ഉപഹാരം, ഒറ്റ രാത്രിയിലെ പതിനൊന്ന് റക്അത്ത് സുന്നത്ത് നമസ്കാരത്തിൽ വിശുദ്ധ ഖുർആൻ മനപ്പാഠം പാരായണം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ ഒറ്റ ഇരുത്തത്തിൽ വിശുദ്ധ ഖുർആൻ മനപ്പാഠ പാരായണം നടത്തിയ മുപ്പത്തിനാല് പേർക്കുള്ള ഉപഹാരങ്ങളും ഇതര ഉപഹാരങ്ങളും കൈമാറി.

മജ്ലിസ് എജ്യൂക്കേഷനൽ ട്രസ്റ്റ് അധ്യക്ഷൻ അബ്ദുൽ കരീം സിറ്റി ഗോൾഡ് അധ്യക്ഷനായ സമ്മേളനം കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്തു. വി എച്ച് അലിയാർ ഖാസിമി മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഹാഫിസ് ഹാഷിം ഹസനി മുഖ്യപ്രഭാഷണം നടത്തി.

കുമ്പോൾ അസ്സയ്യിദ് K S ഷമീം തങ്ങൾ സനദ് ദാനവും അസ്സയ്യിദ് അബ്ദുൽ ഖാദിർ ആറ്റ കോയാ തങ്ങൾ ആലൂർ ദുആയും നിർവഹിച്ചു. NA നെല്ലിക്കുന്ന് എംഎൽഎ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എ അബ്ദുറഹ്മാൻ ട്രസ്റ്റ് മാരായ മഹ്മൂദ് കെ എ ,ടി കെ മുഹമ്മദ് കുഞ്ഞി ,അബ്ദുൽ ഖാദർ, അസൈനാർ, ഷറഫുദ്ദീൻ ,അഹമ്മദ് കോളിയാട്, എം കെ അബ്ദുൽ ഖാദർ,ജലീൽ ,എംടി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ബേവിഞ്ച , ഹനീഫ് അരമന,എ ടി മുഹമ്മദ് എന്നിവർ സംസാരിച്ചു,എം എം മുനീർ സ്വാഗതവും സി.എം അബ്ദുല്ല നന്ദിയും പറഞ്ഞു.അൽ ബയാൻ വിദ്യാർഥിനി മേൽപ്പറമ്പ് മുഹമ്മദ് കുഞ്ഞിയുടെ മകൾ ഫാത്തിമത് മുഫീദ എഴുതി തയ്യാറാക്കിയ വിശുദ്ധ ഖുർആനിൻറെ കൈയ്യെഴുത്തുപ്രതി യുടെ പ്രകാശനവും നടന്നു . ഞായറാഴ്ച നടന്ന വനിതാ സമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

0Shares