
കാസർകോട്: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി പ്രക്ഷോഭം കാസര്‍കോട് നിന്നും തുടക്കം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും.
സംസ്ഥാനമാകെ നിരവധി ആളുകളെ അണിനിരത്തുന്ന പ്രക്ഷോഭം വെള്ളിയാഴ്‌ച വൈകീട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം.

വേദിയിൽ കേരളത്തിൻ്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.
വ്യത്യസ്‌ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്‌ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതാണ് പരിപാടി. 29ന് തിരുവനന്തപുരത്താണ് സമരാഗ്‌നിയുടെ സമാപനം നടക്കുക.
