വിവാഹ മോചനത്തിന് പിന്നാലെ പേര് മാറ്റി സാമന്ത; അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ മോചനത്തിന് പിന്നാലെ പേര് മാറ്റി സാമന്ത; അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിച്ചു

സാമന്ത റൂത്ത് പ്രഭു തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയും അവരുടെ പേര് ‘എസ്’ എന്ന് മാറ്റുകയും ചെയ്തതാണ് സാമന്ത-നാ​ഗചൈതന്യ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണം.വിവാഹമോചന വാർത്ത അറിയിച്ച ശേഷം സാമന്ത വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലിലെ പേര് മാറ്റിയിരിക്കുകയാണ്.

‘സാമന്ത’ എന്നാണ് അക്കൗണ്ടുകൾക്ക് താരം നൽകിയിരിക്കുന്ന പേര്. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. “ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്‍റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ”എന്നായിരുന്നു പ്രസ്താവന.2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്.

0Shares