
കാസറഗോഡ്: ജനപദരത്ന, സമാജ രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമന്വയ ഫോക്ക് ഫെസ്റ്റ് 2026 പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. “സമന്വയ ഫോക്ക് ഫെസ്റ്റ് 2026” പരിപാടി ഫെബ്രുവരി 1 ഞായറാഴ്ച നാട്യരത്നം കണ്ണൻ പാട്ടാളീ സ്മാരക കഥകളി ട്രസ്റ്റിൽ വച്ച് നടക്കും. പരിപാടിയുടെ ഭാഗമായി കർണാടക ബോർഡർ ഏരിയ ഡെവലപ്മെൻറ് അതോറിറ്റി നൽകുന്ന വിവിധ പുരസ്കാരങ്ങൾ കൂടിയാണ് വിതരണം ചെയ്യുന്നത്. ജനപദരത്ന, സമാജ രത്ന പുരസ്കാരങ്ങളാണ് കർണാടക ബോർഡർ ഏരിയ ഡെവലപ്മെൻറ് അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ജനപദരത്ന അവാർഡ്- ജഗദീഷ് ചന്ദ്ര അഞ്ചൻ, ജോസഫ് മത്തിയാസ് എന്നിവർക്ക് നൽകും. സമാജ രത്ന അവാർഡ് – പ്രകാശ് കുംപളക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി ഒന്നിന് ട്രസ്റ്റ് ആംഫി തിയേറ്ററിൽ വച്ച് നടക്കുന്ന “സമന്വയ 2026 ഫോക്ക് ഫെസ്റ്റിൻ്റെ” ഭാഗമായാണ് പുരസ്‌കാര വിതരണം നടക്കുക. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കടുക്കും. കാസറഗോഡ് ജില്ലയിലെ ബേക്കൽ അരവത്താണ് പ്രശസ്തമായ നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് നിലവിലുള്ളത്.
