വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ബില്ല ബോയ്‌സ് സംഘത്തെ വലയിലാക്കി പോലീസ്, എം.ഡി.എം.എ‍ യുമായി എട്ടുപേര്‍ പിടിയില്‍

You are currently viewing വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ബില്ല ബോയ്‌സ് സംഘത്തെ വലയിലാക്കി പോലീസ്, എം.ഡി.എം.എ‍ യുമായി എട്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ബില്ലാ ബോയ്‌സ്‌ സംഘത്തിലെ പിടിയിലായ എട്ടുപേര്‍ ആറുപേരെ അറസ്റ്റ് ചെയ്‌തു. ശംഖുംമുഖം സബ് ഡിവിഷനിലെ പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തില്‍ വലിയതുറ പോലീസ് നടത്തിയ നീക്കത്തിലാണ് വലിയതുറ സ്വദേശി ഷാനു (24), സുലൈമാന്‍ സ്ട്രീറ്റ് സ്വദേശി ഷിഹാസ് (21), പുതുവല്‍ പുത്തന്‍ വീട്ടില്‍ അച്ചു (23), എയര്‍പോര്‍ട്ട് റോഡിന് സമീപം ഷമി മന്‍സിലില്‍ സെയ്ദലി (20), സുലൈമാന്‍ സ്ട്രീറ്റില്‍ അല്‍ അമീന്‍(22), വലിയതുറ സ്വദേശി അന്‍സല്‍ റഹ്മാന്‍(21) അറസ്റ്റിലായത്.

ഇവരെ കൂടാതെ വഞ്ചിയൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ എത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ബെന്‍സണ്‍ ബെന്നി, ടിനോ പെരേര എന്നിവരും എം.ഡി.എം.എയുമായി പിടിയിലായി. 0.84 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചത്.

നഗരത്തില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്പന നടത്തുന്ന ബില്ലാ ബോയ്‌സ്‌ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഇവര്‍ വലിയതുറയിലുള്ള ഒരു വീട്ടില്‍ ഒത്തുചേര്‍ന്നപ്പോഴാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 3.76 ഗ്രാം എം.ഡി.എം.എ.യും വിതരണത്തിനായി ഉപയോഗിക്കുന്ന ഇലക്‌ട്രിക് ത്രാസും പോലീസ് പിടിച്ചെടുത്തു.

പിടിയിലായ ഷാനു ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്ന് കടത്തിയ കേസിലും വലിയതുറ സ്റ്റേഷനില്‍ വധശ്രമക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ അല്‍ അമീന്‍ നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്. ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജിൻ്റെ നേതൃത്വത്തില്‍ വലിയതുറ എസ്.എച്ച്‌.ഒ ടി. സതികുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

0Shares