പണിമുടക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി; നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

  • Post category:news
  • Reading time:1 min read
You are currently viewing പണിമുടക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി;  നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

കെ.എസ്.ആർ.ടി.സി പണിമുടക്ക് നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്.

ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ബി.എം.എസിൻ്റെ എംപ്‌ളോയീസ് സംഘും ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ടി.ഡി.എഫ് 48 മണിക്കൂർ പണിമുടക്കും.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്‌കരണ കരാറിൻ്റെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം നടപ്പായില്ലെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.

0Shares