സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിക്കപ്പെടും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ, കായിക മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കാണ് വകുപ്പുകൾ വിതരണം ചെയ്യുക. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് സജി ചെറിയാൻ നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന് നൽകാനാണ് തീരുമാനം. യുവജനക്ഷേമ വകുപ്പ് പി.എ മുഹമ്മദ് റിയാസിനും സാംസ്കാരിക-സിനിമാ വകുപ്പ് വി.എൻ വാസവനും നൽകും. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

ഭരണഘടനയെ കുറിച്ചുള്ള പരാമർശത്തിന്‍റെ പേരിൽ ബുധനാഴ്ചയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്.

0Shares