
കുറ്റിക്കോൽ / കാസർകോട്: ജാമിഅ സഅദിയ്യയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന സഫ എജുക്കേഷൻ സെൻ്റെറിൻ്റെ കീഴിൽ സഫ മസ്‌ജിദിൽ ദർസിന് ചൊവാഴ്‌ച തുടക്കം. മതഭൗതിക സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഫയുടെ പുതിയ സംരംഭമാണ് പള്ളിദർസ്. ളുഹർ നിസ്‌കാരാനന്തരം ബേഡഡുക്ക- കുറ്റിക്കോൽ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ ദർസ് ഉദ്ഘാടനം.
സഅദിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉൽബോധനം. നായിബ് ഖാസി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഹുസൈൻ സഅദി കെ സി റോഡ്, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പ്രഭാഷണം.

കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് സിദീഖ് തങ്ങൾ മാണിമൂല, മുഹമ്മദ് ശരീഫ് കുറ്റിക്കോൽ, സുലൈമാൻ മുസ്ലിയാർ പടുപ്പ്, അബ്ദുൽ കരീം സഅദി ഏണിയാടി, എൻ എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോൽ, മുഹമ്മദ് കുഞ്ഞി ഹാജി ബാവിക്കരടുക്കം, അബ്ദുൽ റസാഖ് കുറ്റിക്കോൽ, അഷ്റഫ് സഖാഫി തലേകുന്ന്, ഹസൈനാർ സഅദി, ഫസൽ പടുപ്പ്, മുഹമ്മദ് കുഞ്ഞി ബേത്തലം, നാസർ അൽഫ, റഹീം കരിവേടകം, അബ്ദുൽ നാസർ സുഹരി, വില്ലേജ് അബ്ദുറഹ്മാൻ, ഹക്കീം അംജദി തുടങ്ങിയവർ സംബന്ധിക്കുന്നു. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന പ്രാർത്ഥന.
