
കാസര്‍കോട്: ‘ലെറ്റ്‌സ്‌മൈല്‍; ഇറ്റ്‌സ് ചാരിറ്റി’ എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ്. ജില്ലാ കമ്മറ്റി മഞ്ചേശ്വരം മള്ഹറില്‍ ഈ മാസം 18,19 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചരണ ഭാഗമായി സംഘടിപ്പിക്കുന്ന ‘സഫാരി’ സന്ദേശ യാത്രയുടെ രണ്ടാം ദിനം സഅദിയ്യയില്‍ എം. എ ഉസ്താദിൻ്റെ സമീപത്തുനിന്നും ആരംഭിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി.

കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം. എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അഹമ്മദ് മുസ്ലിയാര്‍ കുണിയ, ശറഫുദ്ധീന്‍ സഅദി, അഹമ്മദലി ബെണ്ടിച്ചാല്‍, ഉമറുല്‍ ഫാറൂഖ് പൊസോട്ട് , അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുഷ സഖാഫി ഹാദി മൊഗര്‍, ഫാറൂഖ് സഖാഫി എരോല്‍, മന്‍സൂര്‍ കൈനോത്ത്, തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി,സിദ്ധീഖ് സഖാഫി കളത്തൂര്‍, അസ്‌ലം അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മേല്‍പ്പറമ്പ്, കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കല്‍, പള്ളിക്കര, പൂച്ചക്കാട്, മൗവ്വല്‍, പെരിയട്ടടുക്ക, പെരിയ ടൗണ്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ചട്ടഞ്ചാല്‍, ചെര്‍ക്കള, ബോവിക്കാനം, മുള്ളേരിയ, ആദൂര്‍ പള്ളം, ഗാളിമുഖം, അടൂര്‍, ദേലംമ്പാടി, കാനക്കോട്, കുബഡാജെ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നാരംമ്പാടിയില്‍ സമാപിച്ചു. സമാപന സംഗമത്തില്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
