എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ; വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ

  • Post category:news
  • Reading time:1 min read
You are currently viewing എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ; വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്.

ഇബ്രാഹിം ഫൈസി പേരാലിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സമസ്ത കേരള ഇസ്ലാമിക് റിലീജിയസ് എജ്യുക്കേഷൻ ബോർഡ് ട്രഷറർ, പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രസിഡൻറ്, പെരിന്തൽമണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ജനറൽ സെക്രട്ടറി സ്ഥാനങ്ങളാണ് സാദിഖലി ശിഹാബ് തങ്ങൾ വഹിക്കുന്നത് . ഇതിനു പുറമെ വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിൻ്റെ സംസ്ഥാന പ്രസിഡൻറായി 15 വർഷം പ്രവർത്തിച്ചിട്ടുണ്ട്.

0Shares