
കാഞ്ഞങ്ങാട് / കാസർകോട്: ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് പാറപ്പള്ളിയിലെ പി.എച്ച് ശാഹിദ് (28) അന്തരിച്ചു. ബംഗളൂരു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സയിൽ ആയിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച രാത്രിയാണ് മരിച്ചത്.
ദുബായില്‍ അമ്മാവന്‍ പി.എച്ച് ബഷീറിൻ്റെ കടയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ ശാഹിദ് കലാ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.

ദുബായില്‍ ജോലി ചെയ്യവെ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനെ അടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു.
ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. മുസവ്വിറ (ചിത്താരി) ആണ് ഭാര്യ. സുഹറ മെഹ്വിഷ് (രണ്ടര) .മകളാണ്. ഷാനു (ദുബായ് കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സെക്രട്ടറി) സഹോദരനാണ്.
