
കാസർകോട് : ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദർ സച്ചാർ കമ്മീഷന്‍റെ ശുപാർശകൾ വെള്ളം ചേർക്കാതെ പൂർണ്ണമായും സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് കാസർകോട് ജില്ലാ മുസ്‌ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക – പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ മുസ്‌ലിം യുവജന സംഘടനകളുടെ നേതൃത്യത്തിൽ ജൂലൈ 28 ന് പഞ്ചായത്ത് തലത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും

സച്ചാർ കമ്മീഷൻ ശുപാർശകളെ അടിസ്ഥാനമാക്കി വിദഗ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 7ന് സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ യോഗത്തില്‍ അധ്യക്ഷത വഹിച്ചു . ജന സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുഹൈർ അസ്ഹരി, ഇർഷാദ് ഹുദവി ബെദിര ( എസ്. കെ. എസ്. എസ്. എഫ് ) നബീൽ അഹമ്മദ് , അബ്ദുല്ല ഫർഹാൻ (ഐ. എസ്. എം – കെ. എൻ. എം ) അബ്ദുൽ റഹ്മാൻ , നാസർ മല്ലം (വിസ്ഡം യൂത്ത് ഓർഗനേഷസൻ ) അബൂബക്കർ സിദ്ദീഖ് (ഐ. എസ്. എം -മർകസുദ്ദ അ് വ ) നാസർ ചെമ്മനാട്, ഷാഫി എ. നെല്ലിക്കുന്ന് (എം. എസ്. എസ്) എന്നിവരും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരാവാഹികളായ ശിഹാബ് മാസ്റ്റർ തൃക്കരിപ്പൂർ , എം. എ നജീബ്, റഫീഖ് കേളോട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഷാനവാസ് ബേക്കൽ നന്ദി പറഞ്ഞു.
