മാസപൂജ ചടങ്ങുകള്‍ ആചാരപരമായി നടക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മാസപൂജ ചടങ്ങുകള്‍ ആചാരപരമായി നടക്കും;  ഭക്തര്‍ക്ക് പ്രവേശനമില്ല; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു.തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ മാസപൂജ ചടങ്ങുകള്‍ ആചാരപരമായി നടക്കും. ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും മന്ത്രി അറിയിച്ചു.

നിയന്ത്രണം എത്രകാലത്തേക്കെന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാസം 14ന് നടതുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. 80 ദിവസത്തിലേറെയായി ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.

0Shares