സഅദിയ ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14-ന്; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം നേതൃത്വം നല്‍കും

  • Post category:local news
  • Reading time:1 min read
You are currently viewing സഅദിയ ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14-ന്;  ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം നേതൃത്വം നല്‍കും

ദേളി/ കാസർകോട്: സഅദിയ ശരീഅത്ത് കോളേജ് ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14 സഅദിയ്യയില്‍ നടക്കും. രാവിലെ 09.30-ന് ആരംഭിക്കുന്ന പരിപാടിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

പ്രിന്‍സിപ്പള്‍ എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിൻ്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. രാവിലെ 9 മണിക്ക് നടക്കുന്ന നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍കുറ നേതൃത്വം നല്‍കും.

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ.കെ ഹുസൈന്‍ ബാഖവി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുലതീഫ് സഅദി കൊട്ടില, അശ്ഫാഖ് മിസ്ബാഹി, കല്ലട്ര മാഹിന്‍ ഹാജി എന്നിവർ സംബന്ധിക്കും.

0Shares