അമേരിക്കയിലെ മദ്യശാലകളിൽ റഷ്യൻ വോഡ്ക വിൽപ്പന നിർത്തി; കൂടുതൽ ഉക്രേനിയൻ വോഡ്ക വിൽക്കാൻ തീരുമാനം; ഉപരോധം മദ്യവിതരണത്തിലേക്കും

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയിലെ മദ്യശാലകളിൽ റഷ്യൻ വോഡ്ക വിൽപ്പന നിർത്തി; കൂടുതൽ ഉക്രേനിയൻ വോഡ്ക വിൽക്കാൻ തീരുമാനം; ഉപരോധം മദ്യവിതരണത്തിലേക്കും

റഷ്യയുടെ സൈനിക നടപടിയിൽ ഉക്രെയിന് പിന്തുണയുമായി മദ്യശാലകളിൽ റഷ്യൻ വോഡ്ക വിൽപ്പന നിർത്തി. മിഷിഗൺ, കൻസാസ്, അമേരിക്കയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലെ മദ്യശാലകളാണ് വോഡ്ക വിൽപ്പന നിർത്തിവച്ചത്.റഷ്യയ്ക്ക് തങ്ങളുടെ പിന്തുണയില്ലെന്ന അറിയിപ്പും മദ്യശാലകളിൽ തൂക്കിയിട്ടുണ്ട്.

കൻസാസിലെ പ്രമുഖ മദ്യ വിതരണക്കാരായ ജേക്കബ് ലിക്കർ എക്‌സ്‌ചേഞ്ച് എല്ലാ റഷ്യൻ വോഡ്കയും തങ്ങളുടെ സ്റ്റോറുകളിൽ നിന്ന് പിൻവലിച്ചു. റഷ്യയുമായി ബന്ധപ്പെട്ട എല്ലാ മദ്യ ഉൽപ്പന്നങ്ങളും നിരോധിച്ചു. പകരം കൂടുതൽ ഉക്രേനിയൻ വോഡ്ക വിൽക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കാനഡയിൽ സർക്കാർ നിയന്ത്രണത്തിലുള്ള റീട്ടെയിൽ മദ്യവിൽപന ശാലകളാണ് വോഡ്ക അടക്കമുള്ള റഷ്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവച്ചത്. വിൽപനകേന്ദ്രങ്ങളിലുള്ള റഷ്യൻ ഉൽപന്നങ്ങളെല്ലാം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.ലോകത്തെ തന്നെ പ്രമുഖ മദ്യ റീട്ടെയിൽ വിതരണക്കാരായ ഒന്റാരിയോ ലിക്വർ കൺട്രോൾ ബോർഡിന് റഷ്യൻ വോഡ്കയുടെ വിൽപന നിർത്തിവയ്ക്കാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഉക്രൈൻ ജനതയ്ക്കുനേരെയുള്ള റഷ്യൻ അതിക്രമത്തിനെതിരായ കനേഡിയൻ സഖ്യകക്ഷികളുടെ പ്രതിഷേധത്തോടൊപ്പം പങ്കുചേരുകയാണെന്ന് വോഡ്ക വിലക്ക് അറിയിച്ചുകൊണ്ടുള്ള വാർത്താകുറിപ്പിൽ ഒന്റാരിയോ പ്രവിശ്യാ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പറഞ്ഞു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയാണ് ഒന്റാരിയോ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനവും കഴിയുന്നത് ഇവിടെയാണ്.

0Shares