ഉക്രൈനിലെ ആൺകുട്ടികളെയും പുരുഷന്മാരേയും റഷ്യൻ സൈനികർ ലൈംഗികമായി പീഡിപ്പിച്ചു; സ്ഥിരീകരണവുമായി ഐക്യരാഷ്ട്ര സഭ

  • Post category:news
  • Reading time:1 min read
You are currently viewing ഉക്രൈനിലെ ആൺകുട്ടികളെയും  പുരുഷന്മാരേയും റഷ്യൻ സൈനികർ ലൈംഗികമായി പീഡിപ്പിച്ചു; സ്ഥിരീകരണവുമായി ഐക്യരാഷ്ട്ര സഭ

ഉക്രൈനിൽ യുദ്ധം നടക്കുന്നതിനിടെ റഷ്യൻ സൈനികർ സ്ത്രീകളെ പീഡനത്തിനിരയാകുവെന്ന വാർത്ത അല്പം ഞെട്ടലോടെയാണ് ഏവരും കേട്ടത്. എന്നാൽ റഷ്യൻ സൈനികരുടെ ലൈംഗിക പീഡനത്തിന് പുരുഷന്മാരും ഇരയായി എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്‌. ഉക്രൈനിലെ ആൺകുട്ടികളെയും പുരുഷന്മാരേയും സൈനികർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്‌.

യു.എന്നും, ഉക്രൈനിലെ മറ്റ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് ഇത്‌ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചുവെന്നും എന്നാൽ ഇത്‌ പരിശോധിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ കീവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൈനികരുടെ ഇത്തരം പെരുമാറ്റങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുരുഷന്മാർക്ക് പോലും ചില സാഹചര്യങ്ങളിൽ സാധിക്കുന്നില്ലെന്നും പാറ്റൻ കൂട്ടിച്ചേർത്തു. സൈനികർ സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരെ റഷ്യൻ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ തൻ്റെ ഓഫീസ് ശേഖരിച്ചിട്ടുണ്ടെന്ന് ഉക്രൈനിലെ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്‌ടോവയും അറിയിച്ചിട്ടുണ്ട്.

സിവിൽ സമൂഹത്തെ ഭയപ്പെടുത്താനുള്ള ബോധപൂർവമായ തന്ത്രമായി മോസ്കോ ബലാത്സംഗം ഉപയോഗിച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ വെനിഡിക്‌ടോവ പറഞ്ഞു. അതിജീവിച്ച നിരവധി പേർ രാജ്യം വിട്ടുപോയി, അതേസമയം പലരും അവരുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും വ്യാപകമായ ലൈംഗിക അതിക്രമങ്ങളുടെ തെളിവുകൾ പ്രോസിക്യൂട്ടർമാരുടെയും അന്വേഷകരുടെയും ടീമുകൾ ശേഖരിക്കുന്നുവെന്നും അവർ പറഞ്ഞു.

ഉക്രൈനിൽ മരണപ്പെട്ട ചില സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം അടുത്തിടെ നടത്തിയപ്പോൾ ഇവരിൽ പലരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി കണ്ടെത്താൻ കഴിഞ്ഞിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന കാര്യമാണ്.അതേസമയം ഇത്തരം നീചമായ പ്രവർത്തികൾ നടത്തിയ ചില റഷ്യൻ സൈനികരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് ഏത് രീതിയിൽ ആകും ഉക്രൈൻ മറുപടി നൽകുക എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

0Shares