കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി

കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ്-19 നെഗറ്റീവ് തെളിയിക്കുന്ന ആര്‍.ടി.സിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി. എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും.

കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.

0Shares