നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും; പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർ.എസ്.എസിനെയാണ് ഇന്ത്യയിൽ നിരോധിക്കേണ്ടത്: എം.വി.ഗോവിന്ദൻ മാസ്റ്റർ

  • Post category:news
  • Reading time:1 min read
You are currently viewing നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും; പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർ.എസ്.എസിനെയാണ്  ഇന്ത്യയിൽ നിരോധിക്കേണ്ടത്: എം.വി.ഗോവിന്ദൻ മാസ്റ്റർ

വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെയാണ് ഇന്ത്യയിൽ നിരോധിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും.

കേരളത്തിൽ എസ്‍ഡിപിഐ – സി.പി.എം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. അതേസമയം കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈനിൻ്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

നിലവിൽ രാജ്യ വ്യാപകമായി പോപ്പുല‍ർ ഫ്രണ്ടിനെ എൻ. ഐ. എ വേട്ടയാടുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

0Shares