
ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചതായി ഐക്യ രാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. തീപിടുത്തത്തിൽ 400 പേരെ കാണാതായെന്നും ഐക്യ രാഷ്ട്രസഭാ അധികൃതർ പറഞ്ഞു. സംഭവത്തിൽ 560 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ദക്ഷിണ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടാകുന്നത്. കോക്‌സ് ബസാറിലെ ബലുഖാലി ക്യാമ്പിലാണ് ആദ്യം തീപടർന്നത്. തുടർന്ന് സമീപത്തെ വീടുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു.
