മോഷ്ടാവിന്‍റെ കൈയ്യിലെ എ.ടി.എം കൈക്കലാക്കി പണംതട്ടി; കണ്ണൂരിൽ പോലീസുകാരന് സസ്‌പെൻഷൻ

  • Post category:news
  • Reading time:1 min read
You are currently viewing മോഷ്ടാവിന്‍റെ കൈയ്യിലെ എ.ടി.എം കൈക്കലാക്കി പണംതട്ടി; കണ്ണൂരിൽ പോലീസുകാരന് സസ്‌പെൻഷൻ

കണ്ണൂരില്‍ മോഷ്ടാവിന്‍റെ എ.ടി.എം കൈക്കലാക്കി പണംതട്ടി പോലീസുകാരൻ. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഇ.എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എ.ടി.എമ്മില്‍ നിന്ന് അൻപതിനായിരം രൂപ പിൻവലിച്ച് എടുത്തത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

സംഭവത്തില്‍ ശ്രീകാന്തിനെ സസ്പെന്റ് ചെയ്തു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്പി അറിയിച്ചു. സംഭവത്തില്‍ ഡി.ജി.പി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares