
കാസർകോട് ജില്ലയിലെ ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ സംരക്ഷിത വനത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള മൂന്ന് റോഡുകൾക്കും പാലത്തിനും നിർമ്മാണാനുമതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വനംപരിസ്ഥിതി മന്ത്രിയുടെ ഉത്തരവ് ഇരു പഞ്ചായത്തുകൾക്കും ലഭിച്ചു.

കാറഡുക്ക പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കർമ്മംതൊടി – കൊട്ടംകുഴി, പൂവടുക്ക – അടുക്കത്തൊട്ടി റോഡുകൾക്കും, ദേലംപാടി പഞ്ചായത്തിലെ പാണ്ടി ബളവന്തടുക്ക റോഡിനും വെള്ളരിക്കയ പാലത്തിനുമാണ് അനുമതി ലഭിച്ചത്.
നിലവിലെ നിയമങ്ങള്‍ പ്രകാരം പൂർണമായും വനങ്ങൾ അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ആവാസവ്യവസ്ഥ സംരക്ഷിച്ചുള്ള യാത്രാ സൗകര്യം ഒരുക്കുക നിലവിലുള്ള കേന്ദ്ര–- സംസ്ഥാന നിയമമനുസരിച്ചു എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇതുപോലുള്ള മേഖലകളിലേക്കുള്ള റോഡുകൾക്ക് അനുമതി നൽകാറുണ്ടായിരുന്നില്ല. ഇവിടെ ഓൺലൈനിൽ അപേക്ഷ നൽകിയതു മുതൽ ഫയലുകളുടെ ഓരോ കാര്യങ്ങളിലും പഞ്ചായത്ത് ഭരണ സമിതി പിന്തുടർന്നിരുന്നു.
