റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി; ആർ.എസ്‌.എസിന് പണയം വെച്ച ആഭ്യന്തര വകുപ്പിൻ്റെയും പ്രൊസിക്യൂഷൻ്റെയും ഒളിച്ചു കളിയുടെ പ്രതിഫലനം: കല്ലട്ര മാഹിൻ ഹാജി

You are currently viewing റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി; ആർ.എസ്‌.എസിന് പണയം വെച്ച ആഭ്യന്തര വകുപ്പിൻ്റെയും പ്രൊസിക്യൂഷൻ്റെയും ഒളിച്ചു കളിയുടെ പ്രതിഫലനം: കല്ലട്ര മാഹിൻ ഹാജി

കാസർകോട്: റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി പിണറായി വാഴ്‌ചയിൽ ആർ.എസ്‌.എസിന് പണയം വെച്ച ആഭ്യന്തര വകുപ്പിൻ്റെയും പ്രൊസിക്യൂഷൻ്റെയും ഒളിച്ചു കളിയുടെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി .

സംഘികളായ കൊലപാതകികൾക്ക് വരെ കരുത്തുപകരും വിധം സംഘ് പരിവാരത്തിന് ഭരണമപ്പാടെ അടിയറവെച്ച പിണറായി സർക്കാർ നീക്കം അത്യന്തം നിന്ദ്യവും നീചവും മാപ്പർഹിക്കാത്ത പാതകവുമാണ്.റിയാസ് മൗലവി വധത്തിന് ശേഷമുള്ള ഇടത് സർക്കാരിൻ്റെ എല്ലാ നീക്കങ്ങളിലും ഈ സംഘീ പ്രീണനമുണ്ടായിരുന്നു.

അദ്ദേഹത്തിൻ്റെ മൃതശരീരം ചൂരിയിൽ കൊണ്ട് വരാൻ അനുവദിക്കാത്തതും വധത്തിന് പിന്നിലുള്ള ഗൂഢാലോചനയും നളിൻ കുമാർ കട്ടീൽ എം.പിയുടെ പ്രസംഗം നൽകിയ പ്രേരണയും അന്വേഷിച്ചില്ല.

യു.എ.പി.എ ചുമത്താതിരുന്നതും കൊലപാതകം മദ്യത്തിൻ്റെ പ്രേരണയാൽ നടന്ന സ്വാഭാവിക കുറ്റകൃത്യമാക്കി കുറ്റപത്രത്തിൽ ചുരുക്കിയതും ഉൾപ്പെടെ ആർ.എസ്‌.എസിന് നോവാതിരിക്കാനുള്ള ഭരണത്തിൻ്റെ ജാഗ്രത ദൃശ്യമായതാണ്.

ആർ.എസ്‌.എസ്‌ കാരനായ ശ്രീനിവാസൻ വധത്തിൽ 14 പേർക്ക് തൂക്കുകയർ വാങ്ങിക്കൊടുത്ത സംവിധാനം തന്നെയാണ് റിയാസ് മൗലവി വധത്തിൽ പ്രതികൾക്ക് മോചനം നൽകുന്നതുമെന്നത് പിണറായി ഭരണത്തിൻ്റെ ആർ.എസ്‌.എസ്‌. പ്രണയവും മുസ്‌ലിം വിരോധവും ബോധ്യപ്പെടുത്തുന്നതാണ്.റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ നൽകാൻ കഴിയുന്ന വിധം നിയമപരമായ എല്ലാ വഴികളും തേടാൻ കുടുംബത്തോടൊപ്പം മുസ്ലിം ലീഗുണ്ടാകുമെന്നും മാഹിൻ ഹാജി പറഞ്ഞു.

0Shares