
കാസർകോട്: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.38/2018 കൊലപാതക കേസിലെ പ്രതിയും കര്‍ണ്ണാടകയിലും കേരളത്തിലുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നതുമായ 32 കാരനായ കര്‍ണ്ണാടക സുള്ള്യയിലെ അജ്ജാവര്‍ ഹൗസിലെ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ അസീസിനെ (കര്‍ണ്ണാടക അസീസ്) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പരിതോഷികം നല്‍കും.

ഇയാളെ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
