യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മാറുകയാണ്.

പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. അവസാന മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഇവിടെ പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്.

ഇടതുമുന്നണിയില്‍ നിന്ന് വേറെയും വനിതകള്‍ വിജയിച്ചിരുന്നെങ്കിലും രേഷ്മയെ സി.പി.എം പഞ്ചായത്ത് സാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് രേഷ്മ.

0Shares