റിപ്പബ്ലിക് ദിന പരേഡ്; കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing റിപ്പബ്ലിക് ദിന പരേഡ്; കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു

കാസർകോട്: 74ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം.അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, എ.എസ്.പി. പി.കെ.രാജു, എ.എസ.്പി മുഹമ്മദ് നദിമുദ്ദീന്‍, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന്‍ പിള്ള, കെ.അജേഷ് തഹസില്‍ദാര്‍മാര്‍, ഡി.വൈ.എസ് പിമാർ, ജില്ലയിലെ മറ്റു ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യു, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, പൊതുജനങ്ങള്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

0Shares