
കാസറഗോഡ്: ജനുവരി 26ന് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 26ന് രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ‘റിപ്പബ്ലിക് ദിന സന്ദേശം നൽകും. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടക്കുക. പരേഡില്‍ വിവിധ പ്ലാറ്റൂണുകള്‍ അണിനിരക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരേഡ് വീക്ഷിക്കുന്നതിനായി സർക്കാർ ജീവനക്കാർ വിദ്യാർത്ഥികൾ പൊതുജനങ്ങൾ തുടങ്ങിയവർ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിന് മുന്നോടിയായി ജനുവരി 24ന് രാവിലെ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യൂണിഫോം അണിഞ്ഞുള്ള പരേഡ് റിഹേഴ്‌സല്‍ നടന്നു. എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡിന് നേതൃത്വം നൽകി.
