
കോവിഡ് പ്രതിരോധത്തിനുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടുള്ള പുതിയ മാർഗ നിർദേശങ്ങൾ മെയ് 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വക്താവ് പ്രതികരിച്ചു.

‘ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഈ നേട്ടം തുടരുന്നതിനായി മെയ് മൂന്ന് വരെ നിയന്ത്രണങ്ങൾ കർശനമായി തുടരണം.
കോവിഡ് പ്രതിരോധത്തിനുള്ള പുതിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ മെയ് നാല് മുതൽ പ്രാബല്യത്തിൽ വരും. നിരവധി ജില്ലകൾക്ക് നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് നൽകിക്കൊണ്ടുള്ളതാവും പുതിയ നിർദേശങ്ങൾ. ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചു.
