അജാനൂർ പൂപ്പൊലി പുഷ്പകൃഷി പദ്ധതി; ചെണ്ടുമല്ലി തൈ വിതരണം ചെയ്തു; ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ..

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing അജാനൂർ പൂപ്പൊലി പുഷ്പകൃഷി പദ്ധതി; ചെണ്ടുമല്ലി തൈ വിതരണം ചെയ്തു; ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ..

കാഞ്ഞങ്ങാട്: പൂപ്പൊലി പുഷ്പകൃഷി പദ്ധതിയിൽ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം അജാനൂർ കൃഷിഭവനാണ് പൂ കൃഷിക്കായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. 5000 എണ്ണം ചെണ്ടുമല്ലി തൈകൾ 50 ഗ്രൂപ്പുകൾക്കായാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷകരിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. സബീഷ് ഉൽഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ സി. കുഞ്ഞാമിന അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപഴ്‌സൺ ഷീബ ഉമ്മർ, സി.ഡി.എസ് ചെയർപഴ്സൺ എം.വി. രത്നകുമാരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അജാനൂർ കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് മൃദുലമധുസൂദനൻ നന്ദിയും പറഞ്ഞു.

0Shares