
കാസർകോട്: പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിലെ പ്രമുഖനുമായിരുന്ന തെക്കിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം തെക്കിൽ റൂറൽ ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ നൽകിവരുന്ന എക്സലൻസി പുരസ്കാരം മാധ്യമപ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരത്തിന്. 25 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന രാവീന്ദ്രൻ രാവണേശ്വരം ന്യുനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും ഫാഷിസത്തിനുമെതി്ര മാധ്യമ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

രവീന്ദ്രെൻറ ‘കാവിപ്പശു-ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലാപടുകൾ’, ‘മഡെ മഡെ സ്നാന’ എന്നീ പുസ്തകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി ചെയർമാനും കർണാടക കെ.പി.സി.സി സെക്രട്ടറിയുമായ ടി.എം ഷാഹിദ് തെക്കിൽ വാർത്താകുറിപ്പിൽ അറിയിച്ചു. 10001 രൂപയും ശിൽപവും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് സെപ്തംബർ 12ന് സുള്ള്യ അറൻന്തോട് തെക്കിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ നെഹ്റു യുവ കേന്ദ്രയുടെ മുൻ ഡയറക്ടർ ജനറലും കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിങ്ങ് പ്രസിഡൻ്റുമായ സലീം അഹമ്മദ് അവാർഡ് കൈമാറും. കർണാടക സർക്കാർ ചീഫ് വിപ്പ് നാരായണസ്വാമി ചടങ്ങിൽ സംബന്ധിക്കും. മാധ്യമം കാസർകോട് ബ്യറോ ചീഫാണ് രവീന്ദ്രൻരാവണേശ്വരം. ഭാര്യ എം.ശുഭ(ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപിക, മക്കൾ ദയ , ദിയ
