ആശങ്കയുണർത്തി റാമെര്‍ലാ വൈറസ്: ആലപ്പുഴയില്‍ ആറായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആശങ്കയുണർത്തി റാമെര്‍ലാ വൈറസ്: ആലപ്പുഴയില്‍ ആറായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു

റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആറായിരത്തിലേറെ താറാവുകള്‍ ചത്തു. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്. തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റാമെര്‍ലാ വൈറസ് ബാധയാണ് താറാവുകള്‍ ചാകാന്‍ കാരണമെന്നു സ്ഥിരീകരിച്ചു.

ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് താറാവ് കര്‍ഷകര്‍ പറയുന്നു.ഇപ്പോള്‍ വേനല്‍ക്കാലമായതിനാല്‍ ദേശാടനക്കിളികളുടെ സാന്നിധ്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. രോഗം മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നാല്‍ പൗള്‍ട്രി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.

0Shares